Hivision Channel

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും മത്സരചിത്രം വ്യക്തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രമാണ് ബാക്കി. മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണനേട്ടം പറഞ്ഞ് എല്‍ഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തില്‍ ഒരു മാറ്റം വേണമെന്ന് വാദിച്ച് എന്‍ഡിഎയും കളംനിറയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *