Hivision Channel

ഹോം വോട്ടിംഗ് ഇന്ന്; ജില്ലയില്‍ ആകെ 19,276 ഹോം വോട്ടര്‍മാര്‍

കണ്ണൂര്‍:ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് ഇന്ന് .

കണ്ണൂര്‍ ജില്ലയില്‍ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 14,138 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ള വിഭാഗത്തില്‍പ്പെട്ടവരും 5138 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുമാണ്.

ഇരിക്കൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ ഹോം വോട്ടര്‍മാര്‍-2204; കുറവ് അഴീക്കോടും-1308.

ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസര്‍വ് ആയി ഒരു നിയമസഭ മണ്ഡലത്തില്‍ ഒന്ന് എന്ന തോതില്‍ 11 സംഘങ്ങളുമുണ്ട്.

ഒരു സംഘത്തില്‍ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. സംഘത്തെ ബി.എല്‍.ഒ അനുഗമിക്കും.

രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് വോട്ടിംഗ്.

വിവിധ മണ്ഡലങ്ങളിലെ ഹോംവോട്ടര്‍മാരുടെ എണ്ണം:

അഴീക്കോട്-1308,
ധര്‍മ്മടം-1890,
ഇരിക്കൂര്‍-2204,
കല്യാശ്ശേരി-1628,
കണ്ണൂര്‍-1473,
കൂത്തുപറമ്പ്-1582,
മട്ടന്നൂര്‍-2023,
പയ്യന്നൂര്‍-1767,
പേരാവൂര്‍-1734,
തളിപ്പറമ്പ്-2017,
തലശ്ശേരി-1650.

Leave a Comment

Your email address will not be published. Required fields are marked *