Hivision Channel

മാലിദ്വീപില്‍ മലയാളി അധ്യാപികയ്ക്ക് വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം; മൂക്ക് ഇടിച്ചു തകര്‍ത്തു

മാലിദ്വീപില്‍ മലയാളി അധ്യാപികയ്ക്ക് വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം. ക്ലാസ് മുറിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. ചെങ്ങന്നൂര്‍ സ്വദേശി സ്മിത എന്‍ പിള്ളക്കാണ് മര്‍ദനമേറ്റത്. സ്മിത മാലിദ്വീപില്‍ ചികിത്സയില്‍ തുടരുകയാണ്.

മാലിദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാല്‍ അടോള്‍ സ്‌കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഗെയിം കളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പിന്നാലെ വിദ്യാര്‍ഥി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്മിതയുടെ തലയ്ക്ക് പിറകിലും എട്ടാം ക്ലാസുകാരന്‍ മര്‍ദിച്ചു.

മൂക്കിന്റെ എല്ലിന് ഗുരുതയമായ പൊട്ടല്‍ ഉണ്ട്. പത്ത് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ്ക്ക് വിധേയയാവണം. മാലിദ്വിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സ്മിതയെ നാട്ടിലെത്തിച്ച് ശസ്ത്രക്രിയ നടത്താനാണ് കുടുംബം ശ്രമിക്കുന്നത്. മാലദ്വീപ് ഹൈക്കമ്മീഷണര്‍ വഴി ഇടപെടല്‍ തുടരുകയാണ്. എട്ടുമാസം മുമ്പാണ് സ്മിത മാലദ്വീപില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. ഈ മാസം 30ന് ജോലി രാജിവെച്ച് തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കവേയാണ് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനത്തിന് ഇരയായത്.

Leave a Comment

Your email address will not be published. Required fields are marked *