Hivision Channel

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *