Hivision Channel

തൊണ്ടിമുതല്‍ തിരിമറി കേസ്;ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

തൊണ്ടിമുതല്‍ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുന്‍ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീല്‍ തള്ളി സുപ്രീംകോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ശിക്ഷാവിധി തടയണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ 3 വര്‍ഷം തടവാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *