കണിച്ചാര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ചതയദിനാഘോഷവും ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും സംഘടിപ്പിച്ചു. ശാഖയോഗം പ്രസിഡണ്ട് ജിതിഷ് പി.രാജ് പതാക ഉയര്‍ത്തി. സെക്രട്ടറി പി.റ്റി മനു, ക്ഷേത്ര മേല്‍ശാന്തി ശിവന്‍ ശാന്തി, ഇ.കെ രഞ്ചിത്ത്, ബിജു, മോഹനന്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗുരുപൂജയും, എസ്.എന്‍ വനിത സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര, കസേര കളി, മിഠായി പെറുക്കല്‍, ക്വിസ് മത്സരം, ഗുരുദേവ കൃതി ആലാപനം, വടംവലി എന്നിവയും നടന്നു.