തിരുവോണപ്പുറം: റെഡ് സ്റ്റാര്‍ സ്വാശ്രയ സംഘം, തുളസി കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ലിഷ രജനീഷ് അധ്യക്ഷത വഹിച്ചു. റീന മനോഹരന്‍, കെ സന്ദീഷ് കുമാര്‍, ഇ.ജെ ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സാംസ്‌കാരിക നിലയം പണിയുന്നതിനായി പഞ്ചായത്തിന് സ്ഥലം സൗജന്യമായി നല്‍കിയ കോമത്ത് രാജേഷിനെ പി.പി വേണുഗോപാലന്‍ ആദരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.