
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി ഇരുവകുപ്പിന്റെയും മന്ത്രിമാരുടെ യോഗം ചേരും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപന സമിതി ഉണ്ടാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. പ്രാദേശിക തലത്തിലും സമിതികള്‍ ഉണ്ടാക്കും. ഡെങ്കിപ്പനി കേസുകള്‍ കൂടുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ വൈറസ് ബാധയില്‍ കേസുകള്‍ കൂടി. അഞ്ചാം പനി വ്യാപനത്തിലും വര്‍ധന. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ എലിപ്പനിയുടെ വ്യാപനം കുറഞ്ഞു. ഇടവിട്ടുള്ള മഴ പകര്‍ച്ചപ്പനി സാഹചര്യം കൂട്ടാനുള്ള സാധ്യതയുണ്ട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ദിനംപ്രതി 7000 പേരാണ് പനിക്ക് ചികിത്സ തേടുന്നത്. വടക്കന്‍ ജില്ലകളിലാണ് പനി വ്യാപനം കൂടുതല്‍ . മരുന്ന് ഇല്ലാത്തതും സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നുണ്ട്.














