Hivision Channel

ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും; നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്ക്

നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാന്‍ ചാര്‍ജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്‌നമില്ല. പണിമുടക്ക് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസമില്ലാതെ നടക്കും.വായ്പ തവണകള്‍ കൃത്യമായി ഓണ്‍ലൈനായി അടയ്ക്കണം. ഒക്ടോബര്‍ രണ്ട് അവധി ആയതിനാല്‍ ഈ ആഴ്ച ബാങ്കുകള്‍ രണ്ടു ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ.

തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്.

ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *