Hivision Channel

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കുന്നത് അവസാനിക്കും. അതോടൊപ്പം ഒക്ടോബര്‍ മുതല്‍ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാര്‍ സാധ്യമായതും ഗുണമായി. സാഹചര്യം മെച്ചപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

അതേസമയം, കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സമിതിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കരാറുകള്‍ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *