
ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാന്‍ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തൂഫാന്‍ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോള്‍ 11,677 കേസുകളും 12,584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. എല്ലാ വാര്‍ഡുകളിലും പ്രത്യേക തൂഫാന്‍ സമിതികള്‍ രൂപീകരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.














