Hivision Channel

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കൂട്ട പിരിച്ചുവിടല്‍

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കൂട്ട പിരിച്ചുവിടല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എന്‍എച്ച്എം കരാര്‍ ജീവനക്കാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 2026 ജൂണിനു മുമ്പ് തയ്യാറാക്കിയ മുഴുവന്‍ ഇന്റര്‍വ്യൂ ലിസ്റ്റും റദ്ദാക്കാന്‍ നിര്‍ദ്ദേശം.തീരുമാനത്തോടെ ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.

എന്‍എച്ച്എം ജീവനക്കാരുടെ കരാര്‍ കാലാവധി നേരത്തെ 3 മാസം നീട്ടി നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതോടെ ആണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ ആവശ്യകതയും ജോലിഭാരവും കണക്കാക്കി പുതിയ ലിസ്റ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. കഴിവും പ്രാപ്തിയുമുള്ള പുതിയ ആളുകളെ കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്തരം നീക്കമെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്. അസാധാരണമായ നീക്കമാണ് ആരോഗ്യവകുപ്പില്‍ ഉണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *