
സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള ‘പ്രിയദര്‍ശിനി പദ്ധതി’ സൌജന്യ യാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രണ്ടാം ഘട്ടത്തില്‍ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായി വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ അവസാന വാരം ഫെഡറേഷന്‍ ഭാരവാഹികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തും. അതിനുശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനവ്യാപകമായി സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്














