
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊര്‍ജ മന്ത്രിയുമായി വി ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവര്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ടി.പി.സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായിയെന്നും എന്‍.ടി.പി.സിയുടെ പൂളില്‍ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചര്‍ച്ച ചെയ്‌തെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കും എന്ന് എന്‍.ടി.പി.സി ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














