ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയില്‍ അര്‍ഹത നേടിയവരുടെ പേരുകള്‍ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തില്‍ തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നറുക്കെടുത്തു. നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.