പുന്നാട്: നിവേദിത വിദ്യാലയത്തില്‍ കായികമേള നടന്നു. റിട്ട.എയര്‍ഫോഴ്സ് ഓഫീസറും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വോളിവോള്‍ കോച്ചുമായ എം. ബാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി അംഗം കെ ബാനിഷ് മാസ്റ്റര്‍, കായികാധ്യപിക സുനിത, സ്റ്റാഫ് സെക്രട്ടറി പി ബിന്ദു, കെ. രഞ്ജിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കായികമത്സരങ്ങള്‍ നടന്നു.