തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ 18, 25 തീയതികളില്‍ കണ്ണൂര്‍ താലൂക്കിന്റെ പരിധിയിലുള്ള മുഴുവന്‍ വില്ലേജ് ഓഫീസുകളും കൂടാതെ താലൂക്ക് ഇലക്ഷന്‍ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. എല്ലാവരും അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ എത്തി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.