ഇരിട്ടി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ഇരിട്ടി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആശംസ കാര്‍ഡുകളയച്ചു. ഇരിട്ടി മണ്ഡലതല ഉദ്ഘാടനം സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സുരേഷ് എം.ആര്‍, നേതാക്കളായ സത്യന്‍ കൊമ്മേരി, സി.ബാബു, പ്രിജേഷ് അളോറ, രജീഷ് സി കൗണ്‍സിലര്‍മാരായ എ.കെ ഷൈജു, പി.പി ജയലക്ഷ്മി, അനിത സി.കെ, സിന്ധു എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു
ആശംസ കാര്‍ഡുകളയച്ചത്.