വീര്‍പ്പാട്: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ വച്ച് നടന്ന ഇരിട്ടി ഉപജില്ല സ്‌കൂള്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 9 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.