കണിച്ചാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും കണിച്ചാര്‍ വ്യാപാര ഭവനില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റ് ആക്ടിംഗ് പ്രസിഡണ്ട് പി.പ്രജിത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. സന്തോഷ് എം.എസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.സുധാകരന്‍, പി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.