കൊട്ടിയൂര്‍: ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ മണ്ഡലം 147-ാം ബൂത്ത് കണ്‍വെന്‍ഷന്‍ പന്നിയാംമലയില്‍ നടന്നു. ബൂത്ത് പ്രസിഡണ്ട് ശാര്‍ങ്ധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറാത്ത്, കെ.പി.സി.സി മെമ്പര്‍ ലിസി ജോസഫ്, ജോയി ഓരത്തേല്‍, സണ്ണി ഓരത്തേല്‍, എം.ജി ഷിജു, രജീഷ് കുളങ്ങര എന്നിവര്‍ സംസാരിച്ചു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട തുക ജോയി ഓരത്തേലിന് ബൂത്ത് പ്രസിഡണ്ട് കൈമാറി.