പേരാവൂര്‍:മണത്തണ ഗവ ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത പ്രതിജ്ഞയും ഓണാഘോഷ പരിപാടികളില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും നടത്തി.മാലിന്യ മുക്ത പരിസരത്തിനായി വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കുന്നതിനായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യം വലിച്ചെറിയല്‍ മുക്ത പ്രതിജ്ഞ എടുത്തത്.വാര്‍ഡ് മെമ്പര്‍ ബേബി സോജയുടെ അധ്യക്ഷതയില്‍ പ്രധാനാധ്യാപകന്‍ കെ വി സജി,സീനിയര്‍ അസിസ്റ്റന്റ് പി ഷജോദ്,ജോമോന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ചടങ്ങില്‍ അടിമോനെ ബസര്‍ പരിപാടിയില്‍ പങ്കെടുത്ത് ജാക്‌പോട്ട് നേടിയമണത്തണ ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഇ ദേവനന്ദയെ ഉപഹാരം നല്‍കി ആദരിച്ചു.