കണിച്ചാര്‍:ഓഗസ്റ്റ് 1 ന് കണിച്ചാര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രിക്ക് കണിച്ചാര്‍ പഞ്ചായത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം, പൂളക്കുറ്റി, നെടുംപുറംചാല്‍, ഏലപ്പീടിക, കാടന്‍മല എന്നീ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം 22 ,23, 24, 25 തീയതികളില്‍ സന്ദര്‍ശനം നടത്തും. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനും, പ്രശ്ങ്ങള്‍ പരിഹരിക്കുന്നതിനുമാണ് ഈ സന്ദര്‍ശനം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.