രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. വളയങ്കോടില്‍ നിന്ന് ആരംഭിച്ച റാലി കീഴ്പ്പള്ളി ടൗണില്‍ സമാപിച്ചു. വളയങ്കോട് വച്ച് ഡി സി സി സെക്രട്ടറി വി.ടി തോമസ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ കെ.വേലായുധന്‍, ജിമ്മി അന്തിനാട്ട്, വി.ടി ചാക്കോ, അയ്യൂബ് ആറളം, സാജു യോമസ്, ശോഭ, മാര്‍ഗരറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.