മട്ടന്നൂര്‍: കരേറ്റ ശ്രീസ്വയംവര പാര്‍വ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 25 ന് ആരംഭിക്കും.
ആഘോഷത്തിന്റെ ഭാഗമായി എല്ലാദിവസവും ശ്രീമദ് ദേവീഭാഗവത പാരായണം ഉണ്ടായിരിക്കും. ആചാര്യ മട്ടന്നൂര്‍ ശ്രീദേവി അമ്മ നേതൃത്വം നല്‍കും. വിശേഷാല്‍പൂജകള്‍, അന്നദാനം എന്നിവയും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 3 ന് ദുര്‍ഗ്ഗാഷ്മി- പൂജവെയ്പ്പ്, 4 ന് മഹാനവമി- ഗ്രന്ഥപൂജ, വാഹന പൂജ, 5 ന് വിജയദശമി- വിദ്യാരംഭം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.