പേരാവൂര്‍: തെറ്റുവഴിയിലെ കൃപാഭവന് രണ്ട് എരുമകളെ സമ്മാനിച്ചു.സാമൂഹിക – ജീവകാരുണ്യ പ്രവര്‍ത്തകനും, പ്ലാന്ററുമായ അടക്കാത്തോട്ടിലെ പള്ളിവാതുക്കല്‍ ഇട്ടിയവിര ജോസഫ് ആണ് കൃപാ ഭവനിലെ അന്തേവാസികള്‍ക്ക് പാല്‍ ലഭ്യമാക്കാന്‍ രണ്ട് എരുമകളെ സമ്മാനിച്ച് മാതൃകയായത്.കഴിഞ്ഞ മാസമുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ കൃപാ ഭവന്റെ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ ഒലിച്ച് പോവുകയും ,സ്ഥാപനത്തിന് കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മുന്നൂറിലധികം അന്തേവാസികളാണ് തെറ്റുവഴി കൃപാഭവന്റെ തണലിലുള്ളത്. സുമനസുകളുടെ സഹായഹസ്തമാണ് സ്ഥാപനത്തിന് കൈത്താങ്ങാവുന്നത്.