കൊച്ചി:ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.ഇത് ഭരണണപരാജയമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ പാടില്ലായിരുന്നു.എല്ലാം കോടതി തന്നെ ആണോ ചെയ്യേണ്ടത്?സര്‍ക്കാരിന് ചില ഉത്തരവാദിത്വം ഉണ്ട്.ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാന്‍ ആണ്.പാതയോരത്തു ഇത്തരം ബോര്‍ഡുകള്‍ വെക്കാന്‍ ആരാണ് അനുമതി നല്‍കിയത്?.ഭാരത് ജോഡോ യാത്രയില്‍ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഹുങ്കെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി.റോഡില്‍ നിറയെ ഫ്‌ലെക്‌സ് ബോര്‍ഡുകളാണ്.3 പ്രധാന പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു