Hivision Channel

വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

പേരാവൂര്‍:സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.തൊണ്ടിയില്‍ മണത്തണ റോഡില്‍ കോറ ബസ് കത്തിരിപ്പ് കേന്ദ്രത്തിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് റേഡിലേക്ക് വീണത് നീക്കം ചെയ്യാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനരികില്‍ കരിങ്കലുകള്‍ കിടക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. തൊണ്ടിയില്‍ സ്വദേശി ഷിജോയുടെ കാര്‍ കരിങ്കല്ലില്‍ ഇടിച്ച് അപകടമുണ്ടായി.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.റോഡിലേക്ക് വീണ കരിങ്കല്ലുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *