കൊട്ടിയൂര്‍:കൊട്ടാരക്കര ആശ്രയാ അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ലഹരി വിപത്തിനെതിരെ
ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി.കൊട്ടിയൂര്‍ ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വീകരണത്തിന്
കണ്ണൂര്‍ ജില്ല ഭാരവാഹികളായ ദാമോദരന്‍ പയ്യന്നൂര്‍, സജീവന്‍, ഉണ്ണി കൃഷ്ണന്‍, സതി, സത്യന്‍, ലക്ഷ്മി, നാരായണ്‍ കുമാര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.