കര്‍ണാടക വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ബാരാപോള്‍ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ബിനീഷിനെ (21) കാണാതായത്. കര്‍ണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള ബിനീഷ് കാല് തെന്നി പുഴയില്‍ വീഴുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കര്‍ണാടകത്തില്‍ നിന്നുള്ള സംഘം ബാരാപോള്‍ പുഴയില്‍ ഉള്‍പ്പെടെ ബിനീഷിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.