ഭാരത് ജോഡാ യാത്ര മുന്‍നിശ്ചയിച്ച പോലെ തുടരുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടന്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡോ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയയാത്രയായതിനാല്‍ ഭാരത് ജോഡോ നിര്‍ത്തരുതെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ നിലമ്പൂരിലേക്ക് പോയിട്ടുണ്ട്. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.