പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.പെരുമ്പാവൂര്‍ തടി മാര്‍ക്കറ്റിന് സമീപം കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗ്ലാസ്സ് തകര്‍ത്ത കേസിലാണ് അറസ്റ്റ്. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശികളായ അനസ്, ഷിയാസ്, ഷംസുദീന്‍ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകര്‍ത്തത്.