Hivision Channel

ഒമ്പതുജില്ലകളില്‍ കൊതുകുജന്യരോഗങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയില്‍ ആളില്ല

ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയില്‍ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍,ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍മാരില്ലാത്തത്.കൊതുകിന്റെ സാന്ദ്രതാപഠനം മുടങ്ങിയതോടെ പലയിടത്തും ഡെങ്കിപ്പനി വ്യാപകമായി.ഓരോ പ്രദേശത്തെയും കൊതുകിന്റെ സാന്ദ്രത പഠിച്ച് ഡി.വി.ബി.ഡി.സി. ഓഫീസര്‍മാര്‍ക്കാണ് ആരോഗ്യപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു നല്‍കേണ്ടത്. ഇതു വിലയിരുത്തിയാണ് പ്രതിരോധ നടപടിയെടുക്കുക. എന്നാല്‍, ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രതിരോധം പാളി.അസിസ്റ്റന്റ് എന്റമോളജിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍നിന്നു സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, അസിസ്റ്റന്റ് എന്റമോളജിസ്റ്റുകളുടെ സീനിയോറിറ്റി തര്‍ക്കംമൂലം നടപടി നിര്‍ത്തി. ഇപ്പോള്‍ കോടതിയിലാണു കേസ്.നിയമനം വൈകുന്നതിനാല്‍ പ്രതിസന്ധിയുണ്ടെന്ന് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.സംസ്ഥാനതല ഏകോപനത്തിനുള്ള അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തികയിലും മാസങ്ങളായി ആളില്ല.2025ഓടെ മലമ്പനി, കരിമ്പനി, മന്ത്, എന്നിവയുടെ നിര്‍മാര്‍ജനത്തിനായി ഈ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *