Hivision Channel

തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജു.

Leave a Comment

Your email address will not be published. Required fields are marked *