
കേളകം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഒക്ടോബര്‍ 12 ന് കണ്ണൂരില്‍ നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രചരണ വാഹന ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ തങ്കമ്മ സ്‌കറിയ, യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി. അനില്‍,ജില്ലാ കമ്മിറ്റിയംഗം സി.സജീവന്‍, വി.പി.ബിജു എന്നിവര്‍ സംസാരിച്ചു














