
ആറളം: ഇരിട്ടി എക്‌സൈസ് റെയിഞ്ച്, ആറളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ എന്നിവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍, വൈസ് പ്രസിഡണ്ട് ജെസ്സി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.














