
കിഫ്ബി പദ്ധതികളിലെ മെല്ലപ്പോക്കിനെ തുടര്‍ന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍ഗോഡ് കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള സീനത്ത് ബീഗത്തെയാണ് സസ്പെന്റ് ചെയ്തത്. പദ്ധതി നടത്തിപ്പിലെ തുടര്‍ച്ചയായ വീഴ്ചയെ തുടര്‍ന്നാണ് നടപടി.മലയോര ഹൈവേ, തീരദേശ ഹൈവേ ജോലികള്‍ മുന്നോട്ടോപോകാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥയെ മന്ത്രി ശാസിച്ചിരുന്നു. കെആര്‍എഫ്ബിടിഎംയു പ്രോജക്ട് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗം ജോലിയില്‍ പുലര്‍ത്തുന്ന നിരന്തരമായ വീഴ്ചകള്‍ കാസര്‍ഗോഡ് ഡിവിഷനിലെ കെആര്‍എഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.














