
ഇലന്തൂരിലെ നരബലിയില്‍ പ്രതികള്‍ക്കായി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ അറിയിച്ചു. ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികള്‍ക്കുവേണ്ടിയും താന്‍ ഹാജരാകുമെന്ന് ആളൂര്‍ വെളിപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്. പ്രതികള്‍ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇരകളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവല്‍ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങള്‍ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തില്‍ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലില്‍ വച്ച് കൈകള്‍ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.














