
ഇലന്തൂരിലെ നരബലി കേസില്‍ മൂന്ന് പ്രതികളെയും ഈമാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. പ്രതികള്‍ തുടര്‍ന്നും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും














