Hivision Channel

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഒക്ടോബര്‍ 16 ന് തലശേരിയില്‍ നടക്കും

കേരളത്തിലെ പത്ര-ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകരുടെ കൂട്ടായ്മയായ
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ കണ്ണൂര്‍ ജില്ല സമ്മേളനം 16 ന് ഞായറാഴ്ച തലശേരിയില്‍ നടക്കും.രാവിലെ 9.30ന് ഡോ: വി.ശിവദാസന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമം സണ്ണി ജോസഫ് എം.എല്‍ എ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയും,വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ മാധ്യമ പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള അനുമോദനം തലശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയും നിര്‍വ്വഹിക്കും.മാഹി എംഎല്‍എ രമേശ് പറമ്പത്ത് ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍, ജന.സെക്രട്ടറി മധു കടുത്തുരുത്തി, നേതാക്കളായ സലിം മൂഴിക്കല്‍, കണ്ണന്‍ പന്താവൂര്‍ വിവിധ രാഷ്ട്രീയ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് 2.30 ന് ഗുണ്ടര്‍ട്ട് നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. 70 ഓളം പ്രതിനിധികളും നൂറോളം കുടുംബാംഗങ്ങളും സമ്മേളനത്തില്‍ എത്തിച്ചേരും. നേരത്തെ ഒക്ടോബര്‍ 2 ന് നിശ്ചയിച്ചിരുന്ന സമ്മേളനം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് 16 ലക്ക് മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *