
കേളകം: ചെങ്കല്‍ തൊഴിലാളി യൂണിയന്‍ പൊയ്യമല യൂണിറ്റ് സമ്മേളനം പെയ്യമലയില്‍ നടന്നു. സി.പി.ഐ.എം കേളകം ലോക്കല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വി.പി ബിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം രാജു തോപ്പില്‍ അധ്യക്ഷത വഹിച്ചു.
കെ.എം ജോര്‍ജ്, ആഗസ്തി പാറത്തോട്, ബിനു ,ജോര്‍ജ് കറുകപ്പള്ളി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ബിനുവിനെയും പ്രസിഡന്റായി ഷിജുവിനെയും തിരഞ്ഞെടുത്തു.














