Hivision Channel

ജേഴ്‌സി വിതരണം ചെയ്തു

ആറളം:ഇരിട്ടി റെയ്ഞ്ച് എക്‌സൈസ്, വിമുക്തി മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിനുള്ള ജേഴ്‌സി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു. എം.എസ് ഗോള്‍ഡ് ഗ്രൂപ്പ് എം.ഡി നിഷാദ് ജേഴ്‌സി വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പ്രേമദാസന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് സിവില്‍ ഓഫീസര്‍ സജേഷ് പി.കെ, ലിന്റു കുര്യന്‍, പവിത്രന്‍ എം.ഒ, സക്കരിയ വിളക്കോട്, മുനീര്‍ കെ, റീന ഫിലിപ്പ്, രവീന്ദ്രന്‍ പി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *