Hivision Channel

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍,ബേക്കറി,കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി

പേരാവൂര്‍: ഹെല്‍ത്തി കേരളയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പേരാവൂര്‍,തൊണ്ടിയില്‍,മണത്തണ പ്രദേശങ്ങളിലെ ഹോട്ടല്‍,ബേക്കറി,കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.ശുചിത്വമില്ലാതെയും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.പേരാവൂര്‍ താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ മോഹനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പി ആര്‍ വത്സല,കെ സി ജയചന്ദ്രന്‍,ബിനു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *