
പേരാവൂര്‍: നിരോധിത പുകയില്‍ ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് പേരാവൂര്‍ പഞ്ചായത്തില്‍ ഒരു ഹോട്ടല്‍ കൂടി അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. മണത്തണ ടൗണിലെ അമ്പാടി ഹോട്ടല്‍ ഉടമ മണാട്ട് രവീന്ദ്രനാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഹോട്ടലിന്റെ പഞ്ചായത്ത് ലൈസന്‍സും റദ്ദ് ചെയ്തു.ഹോട്ടലില്‍ നിന്ന് പേരാവൂര്‍ എക്സൈസ് നിരോധിത പുകയില്‍ ഉത്പന്നങ്ങള്‍ പിടികൂടി ഉടമക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം മണത്തണയിലെ തന്നെ കൃഷ്ണ ഹോട്ടലിനെതിരെയും സമാനമായ രീതിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.














