
കണ്ണൂര്‍:ഭാരതീയ ചികിത്സ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 23ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കും.
ഇതിന് മുന്നോടിയായി 22ന് വൈകീട്ട് 3.30ന് കലക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ നഗരംചുറ്റി കെ എസ് ആര് ടി സി ഡിപ്പോ പരിസരത്ത് സമാപിക്കും. ഔഷധ സസ്യപ്രദര്‍ശനം, സൗജന്യ ഔഷധസസ്യ വിതരണം, ഹെല്‍ത്തി ഫുഡ് എക്സിബിഷന്, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, സെമിനാറുകള്‍, വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
23ന് രാവിലെ 11 മണിക്ക് മഹാത്മമന്ദിരത്തില്‍ ‘ആരോഗ്യം’ എന്ന വിഷയത്തില്‍ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവും ‘ആയുര്‍വേദം സ്വന്തം ജീവിതത്തില്‍’ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും സംഘടിപ്പിക്കും. ഉപന്യാസ രചനയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 150 വാക്കുകളില്‍ കവിയാത്ത സ്വന്തം രചനകള്‍ ഒക്ടോബര്‍ 21ന് മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐ എസ് എം), കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ട് എത്തിക്കുകയോ drdipti24@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം. പൊതുജന വിഭാഗത്തില്‍ ‘എന്റെ വീട്ടിലെ ഔഷധസസ്യങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന വീഡിയോ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 20നകം 8921171194, 7559865836 എന്നീ നമ്പറുകളില്‍ വീഡിയോ അയക്കണം. ‘എന്റെ വീട്ടിലെ ഔഷധ സസ്യങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തുന്ന ഷോര്‍ട്ട് വീഡിയോ മത്സരത്തില്‍ പങ്കെടുക്കാന്‍ 7559865836, 8921171194 എന്നീ വാട്സ് അപ്പ് നമ്പറുകളില്‍ 21ന് രാത്രി എട്ട് മണിക്കകം അയക്കണം. ഫോണ്‍: 9446564345














