
സിപിഐഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99ാം പിറന്നാള്‍. ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുകയാണ് വി.എസ്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അഭിമാന നേട്ടത്തോടെ.ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വിഎസിന്റെ ജനനം. ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ 3 വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് വി എസ് എന്ന കേരളത്തിന്റെ വിപ്ലവ പ്രതീകം. പൊതുരംഗത്ത് സജീവമല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങള്‍ വി എസ് ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു.














