
കീഴ്പ്പള്ളി: ആറളം ഫാമില്‍ കാട്ടാനശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ്പ്പള്ളി ടൗണില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വിജയാഹ്ലാദം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.എ.ഡി ബിജു അധ്യക്ഷനായി. നേതാക്കളായ പി വി ഗോപിനാഥ്, ബിനോയ് കുര്യന്‍, സക്കീര്‍ ഹുസൈന്‍, കെ ശ്രീധരന്‍, കെ മോഹനന്‍, പി കെ സുരേഷ് ബാബു, കെ പി രാജേഷ്, കെ കെ ജനാര്‍ദ്ദനന്‍, പി കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.














