
തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച പീഡിയാട്രിക്ക് വാര്‍ഡിന്റെയും പീഡിയാട്രിക് ഐ സി യു വിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡും , ഐ സി യു വും നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആരോഗ്യരംഗത്ത് തലശ്ശേരി ദേശം മുന്നേറുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഇ സി ആര്‍ പി 2 ഫണ്ടില്‍ നിന്നും സിവില്‍ വര്‍ക്കിനായി 15.7 ലക്ഷവും ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി 84.25 ലക്ഷം രൂപ ചിലവഴിച്ചാണ് പീഡിയാട്രിക് ഐ സി യു വിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഐ സി യുവില്‍ ഇ സി ജി മിഷന്‍, പോര്‍ട്ടബിള്‍ എക്‌സറൈ, ഐ സി യു ബെഡ്, ഐ സി യു വെന്റിലേറ്റര്‍, മള്‍ട്ടിപാര മോണിറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഓള്‍ കേരള ബാങ്ക് എപ്ലോയീസ് ഫെഡറേഷന്റെ 3.36 ലക്ഷം രൂപ ചിലവിലാണ് പീഡിയാട്രിക് വാര്‍ഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ പ്രീത ആശുപത്രി, സൂപ്രണ്ട് ഡോ. ആശാ ദേവി, എ കെ ബി ഇ എഫ് ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ്, ട്രഷറര്‍ പി ജയപ്രകാശ് , വൈസ് പ്രസിഡണ്ട് എന്‍ വിനോദ് കുമാര്‍ , തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ടി കെ സാഹിറ, വാര്‍ഡംഗം ഫൈസല്‍ പുനത്തില്‍, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് കെ സന്തോഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ പി കെ അനില്‍കുമാര്‍ ആര്‍ എം ഒ വി എസ് ജിധിന്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














