
കാക്കയങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ തീവില, സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി അംഗം ഷംസീര്‍ ധര്‍മ്മടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യൂനസ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് നാലകത്ത്, അഷ്റഫ് നടുവനാട്, മുഹമ്മദ് എ.പി തുടങ്ങിയവര്‍ സംസാരിച്ചു.














