കണ്ണൂര്‍:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്ന് ചൊവ്വാഴ്ച നടക്കും. രാവിലെ 10.45ന് കലക്ടറേറ്റ് ആംഫി തിയറ്ററില്‍ പ്രശസ്ത നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. എ ഡി എം കെ കെ ദിവാകരന്‍ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ജീവനക്കാര്‍ക്കായി ക്ലബ് എഫ് എമ്മുമായി ചേര്‍ന്ന് നടത്തുന്ന കേരളപ്പിറവി ഗെയിം ഷോ അരങ്ങേറും. കേരളപ്പിറവി, മലയാളഭാഷ, കേരള ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഷോ അരങ്ങേറുക.
ജീവനക്കാര്‍ക്കായി ഇംഗ്ലീഷ്-മലയാളം പരിഭാഷാ മത്സരം നവംബര്‍ മൂന്നിന് ഉച്ച 2.15ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
നവംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭന്‍ നിര്‍വ്വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത് വിശിഷ്ടാതിഥിയാവും.














